സ്വദേശി വൽക്കരണം; കുവൈത്തിലെ സഹകരണ മേഖലയിൽ 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

  • 04/02/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി സർക്കാർ രൂപീകരിച്ച സമിതിയുടെ യോഗം ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. സഹകരണ മേഖലയിലെ എല്ലാ മാനേജ്‌മെന്റ്, സൂപ്പർവിഷൻ ജോലികളും കുവൈത്തിവത്കരിക്കണമെന്നാണ് സമിതി തീരുമാനം എടുത്തിട്ടുള്ളത്. സഹകരണ മേഖലയിലെ കുവൈത്തി ജീവനക്കാരുടെ  ശതമാനം വർധിപ്പിക്കണമെന്നും കമ്മിറ്റി തീരുമാനങ്ങൾ പുറപ്പെടുവിച്ചു.

ഇതോടെ 3,000 തൊഴിലവസരങ്ങൾ സഹകരണ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. കുവൈത്തിലെ തൊഴിലന്വേഷകരെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാൻ യോഗ്യരാക്കുന്നതിനുള്ള പരിശീലന കോഴ്‌സുകൾ ഉൾക്കൊള്ളുന്ന ഒരു പദ്ധതി തയാറാക്കാൻ മാൻപവർ അതോറിറ്റിയോട് കമ്മിറ്റി നിർദേശിച്ചിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News