അക്കൗണ്ടില്‍ മതിയായ തുകയില്ല; കുവൈത്തിൽ 2022ൽ 3962 ചെക്കുകൾ മടങ്ങി

  • 04/02/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ ഹാജരാക്കിയ മൊത്തം ചെക്കുകളുടെ എണ്ണം 4.18 മില്യണ്‍ ആണെന്ന് കണക്കുകള്‍. ഏകദേശം 148,800 ഉപഭോക്താക്കളാണ് ചെക്കുകള്‍ സമര്‍പ്പിച്ചത്. ഏകദേശം  26.93 ബില്യൺ ദിനാർ മൂല്യമുള്ള ചെക്കുകള്‍ സമര്‍പ്പിക്കപ്പെട്ടുവെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 0.5 ശതമാനത്തിന്‍റെ കുറവാണ് വന്നിട്ടുള്ളത്, അതായത് 4.2 ബില്യണിന്‍റെ ഇടിവ് വന്നിട്ടുണ്ട്.

അക്കൗണ്ടില്‍ മതിയായ തുകയില്ലാത്തതിനാല്‍ 2022ൽ 3962 ചെക്കുകൾ മടങ്ങിയെന്നും കണക്കുകള്‍ കാണിക്കുന്നു. ആകെ 59.8 മില്യണ്‍ ദിനാര്‍ മൂല്യമുള്ള ചെക്കുകളാണ് ബൗണ്‍സ് ആയത്. 2587 ഉപഭോക്താക്കളുടെ ചെക്കുകളാണ് മടങ്ങിയത്. പക്ഷേ, ചെക്കുകള്‍ മടങ്ങിയ കാര്യത്തില്‍ 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനത്തിന്‍റെ, അതായത് 47.1 മില്യണ്‍ ദിനാറിന്‍റെ കുറവ് വന്നിട്ടുണ്ട്. 2021ല്‍ 106.9 മില്യണ്‍ ദിനാര്‍ മൂല്യമുള്ള ചെക്കുകളാണ് മടങ്ങിയതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News