അന്താരാഷ്ട്ര ഗവേഷണങ്ങൾക്ക് കുവൈത്തികൾ നൽകുന്ന സംഭാവനകൾ അഭിമാനകരം: ആരോ​ഗ്യ മന്ത്രി

  • 04/02/2023


കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഗവേഷണങ്ങൾക്ക് കുവൈത്തികൾ നൽകുന്ന സംഭാവനകൾ അഭിമാനകരമാണെന്ന് ആരോ​ഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. തീവ്രപരിചരണം സംബന്ധിച്ച പത്താമത്തെ കുവൈത്ത് കോൺഫറൻസിന്റെയും സപ്പോർട്ടിം​ഗ് ലൈഫ് ഔട്ട്‍സൈഡ് ദി ബോഡി  സംബന്ധിച്ച ആദ്യ കോൺഫറൻസിന്റെയും ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീവ്രപരിചരണ വിഭാ​ഗത്തെ ജീവനക്കാരുടെ ഭാവിയെ കുറിച്ചുള്ള വിഷനിലും രോഗികളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളിലെ വെല്ലുവിളികൾ നേരിടുന്നതിനായുള്ള ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോ​ഗത്തിലും ആരോ​ഗ്യ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തീവ്രപരിചരണ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെയും ശാസ്ത്രീയ സംഭവവികാസങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിന് കോൺഫറൻസ് അവസരമൊരുക്കുന്നുണ്ടെന്നും ആരോ​ഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News