കുവൈത്ത് വിസ ആപ്പ് ഉടൻ പുറത്തിറങ്ങും

  • 04/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് വിസ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. പ്രവാസികളുടെ രാജ്യത്തേക്കുള്ള എൻട്രികളിലെ വ്യാജ രേഖ ചമയ്ക്കലും തട്ടിപ്പുകളും അവസാനിപ്പിക്കുക, തൊഴിലാളിയുടെ സ്മാർട്ട് ഐഡന്റിറ്റി മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുക, കുവൈത്തി കുടുംബത്തെ സംരക്ഷിക്കുക, റെസിഡൻസി വ്യാപാരത്തെ ചെറുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുവൈത്ത് വിസ ആപ്പ് പുറത്തിറക്കുന്നത്. 

ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെയും പകർച്ചവ്യാധികൾ ബാധിച്ചവരുടെയും പ്രവേശനം പരിമിതപ്പെടുത്തുക എന്നതും തീരുമാനത്തിന്റെ ലക്ഷ്യമാണ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള ഡെമോ​ഗ്രാഫിക്സ് ആൻഡ് ലേബർ മാർക്കറ്റ് ഡെവലപ്മെന്റ് എന്ന സമിതിയുടെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News