കുവൈത്ത് ഫുഡ് ബാങ്ക് പബ്ലിക് ഫീഡിംഗ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു

  • 04/02/2023

കുവൈത്ത് സിറ്റി: കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക് പബ്ലിക് ഫീഡിംഗ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ഔഖാഫിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്  ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ അൻസാരി പറഞ്ഞു. ഒരു കുടുംബത്തിന് രണ്ട് കൂപ്പണുകൾ എന്ന നിലയിൽ 1,500 കുടുംബങ്ങൾക്ക് പർച്ചേസ് കൂപ്പണുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഏറ്റവും ആവശ്യക്കാരായ കുടുംബങ്ങൾക്ക് അടിസ്ഥാന ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 50 ദിർഹം മൂല്യമുള്ള രണ്ട് കൂപ്പണുകളാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ കൂപ്പണും ഒരു ദിനാർ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. നിർദ്ധനരായ കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനായി ഔഖാഫിന്റെ ജനറൽ സെക്രട്ടേറിയറ്റും കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്കും തമ്മിലുള്ള സഹകരണത്തിലൂടെ പദ്ധതി നടപ്പാക്കുന്നതെന്നും അൽ അൻസാരി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News