സൈനികന്റെ വധശിക്ഷ കുവൈറ്റ് അപ്പീൽ കോടതി ശരിവച്ചു

  • 04/02/2023


കുവൈത്ത് സിറ്റി: ബിദൂൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ സൈനികന്റെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി. കൂടാതെ സിവിൽ കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് റഫർ ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 12നാണ് സംഭവമുണ്ടായത്. അൽ ജുലൈയ പ്രദേശത്തെ ക്യാമ്പിൽ ബിദൂൺ സുഹൃത്തിനെ കാണാനാണ് സൈനികൻ എത്തിയത്. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന്  ഇഷ്‌ടികകൊണ്ട് തലയിൽ മൂന്ന് തവണ അടിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

അടിയേറ്റ യുവാവ് അബോധാവസ്ഥയിൽ ആയതോടെ കഴുത്ത് ഞെരിച്ച് കൊലപാതകം നടത്തിയെന്നാണ് കേസ് ഫയൽ വ്യക്തമാക്കുന്നത്. ഇതിന് ശേഷം രണ്ട് യുവാക്കൾ ക്യാമ്പിൽ വെച്ച് തങ്ങളെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി പറഞ്ഞുകൊണ്ട് കൊലപ്പെട്ട യുവാവിന്റെ അമ്മയെ വിളിക്കുകയും ചെയ്തു. സൈനികൻ യുവാവിന്റെ അനുമതിയില്ലാതെ കൊല്ലപ്പെട്ടയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോ​ഗിച്ചെന്നും കൃത്രിമം കാണിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News