ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും; 70 ശതമാനം പ്രദേശത്ത് പുക അണച്ചു

  • 09/03/2023

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 70 ശതമാനം പ്രദേശത്ത് പുക അണച്ചു. ഇനിയുള്ളത് ചതുപ്പിലെ പുകയാണ്. ഇന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ മാലിന്യം ഇളക്കി ഉള്ളിലെ കനല്‍ വെള്ളമൊഴിച്ച്‌ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.


കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍യൂണിറ്റുകളിലെ ഇരുന്നുറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ ബ്രഹ്മപുരത്ത് അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ്. ചിലയിടത്ത് പ്ലാസ്റ്റിക്കിനൊപ്പം ഖരമാലിന്യവും മറ്റ് മാലിന്യങ്ങളും അടങ്ങയിട്ടുള്ളത് പുക അണയ്‌ക്കുന്നതിന് തടസമാകുന്നുണ്ട്.

അതേസമയം സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ചേര്‍ത്ത് അക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും കോടതി പരിഗണിക്കും. തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലകട്ര്‍, കോര്‍പറേഷന്‍ സെക്രട്ടറി തുടങ്ങിയവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related News