ബ്രഹ്മപുരത്ത് അനിശ്ചിതത്വം തുടരുന്നു; തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ

  • 11/03/2023

കൊച്ചി: പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതിന് ശേഷം മാത്രമേ മാലിന്യം കൊണ്ടുവരാന്‍ പാടുള്ളൂവെന്ന് തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ മാലിന്യം തള്ളി ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരേ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് കുന്നത്തുനാട് പഞ്ചായത്തംഗവും ബ്രഹ്മപുരം ജനകീയ സമിതി അംഗവുമായ യൂനസ്.


പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും പാലിക്കുന്നില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിച്ചതിനെതിരേ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നിന്നുയരുന്നത്.

കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യം കൊണ്ടുവന്ന് തള്ളാനുള്ള നീക്കത്തെ തടയുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാലിന്യം പ്ലാന്റിലേക്ക് കൊണ്ടുവന്ന് തള്ളിയത്. എന്നാല്‍ ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ആവശ്യമല്ല. ഇവിടുത്തെ ജനങ്ങളുടെ പൊതുവായുള്ള പ്രശ്നമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മുന്നോട്ട് വരണമെന്നും എല്ലാവരുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News