മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; 58 കാരന് 35 വർഷം തടവും പിഴയും

  • 13/03/2023

തൃശ്ശൂർ: മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന്  35 വർഷം തടവും 80000 രൂപ പിഴയും. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.

കുട്ടിയെ റോഡരികിൽ നിന്നും കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് വർഷവും ഒൻപത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി.

Related News