ബ്രഹ്‌മപുരം തീപിടുത്തം: എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്

  • 14/03/2023

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റി യോഗം ഇന്ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കും. യോഗത്തിൽ കൊച്ചി കോർപറേഷൻ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.

രാവിലെ 10 മണിക്കാണ് യോഗം ചേരുക. ബ്രഹ്‌മപുരത്തെ ഇതുവരെയുളള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ചയാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരറിയിപ്പുണ്ടാകുന്നത് വരെ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

ബ്രഹ്‌മപുരത്തെ ജൈവ മാലിന്യ സംസ്‌കരണത്തിനുളള വിൻഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി നന്നാക്കാനുളള പ്രവൃത്തികളാകും ആദ്യം നടത്തുക. പ്ലാന്റിലേക്ക് മതിയായ റോഡ് സൗകര്യം ഇല്ലാത്തത് തീപിടിത്തമുണ്ടായപ്പോൾ അഗ്‌നിരക്ഷാസേനയുടെ പ്രവർത്തനങ്ങൾക്ക് ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.

Related News