ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു; അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയിലായി

  • 26/03/2023

പാലക്കാട്: പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു. മണ്ണാര്‍ക്കാട് കല്ലടിക്കോട് ആണ് സംഭവം. 300 കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത്. സംഭവത്തില്‍ അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയിലായി.


പിടിയിലായവരില്‍ കേരള കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവും ഉള്‍പ്പെടുന്നു. വനത്തിനകത്ത് വെടിശബ്ദം കേട്ട് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ചത്ത മ്ലാവിനെ കണ്ടെത്തിയത്.

Related News