ഇടത് വനിതാ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

  • 28/03/2023

ഇടത് വനിത നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെ ക്രട്ടറി സി എസ് സുജാത നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തൃശൂരിൽ നടന്ന ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിൻറെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രൻറെ സ്ത്രീവിരുദ്ധ പരാമർശം. 'സ്ത്രീശാക്തീകരണത്തിൻറെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്നായിരുന്നു കെ സുരേന്ദ്രൻറെ പരാമർശം.

സിപിഐഎം പ്രവർത്തകനായ അൻവർഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിൻറെ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.

Related News