അരിക്കൊമ്പനെ പിടികൂടാൻ താത്കാലിക വിലക്ക്; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ

  • 29/03/2023

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബന്‍ എന്ന കാട്ടാനയെ പിടികൂടുന്നത് താല്‍ക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്ബനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.


വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുമ്ബോള്‍ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങള്‍ പരിഗണിക്കണം. നാട്ടുകാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ആര്‍ എസ് അരുണ്‍, പ്രൊജക്‌ട് ടൈഗര്‍ സി.സി.എഫ് എച്ച്‌. പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എന്‍.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂ ട്ട് മുന്‍ ഡയറക്ടര്‍ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങള്‍.

Related News