കിണറ്റിൽ നിന്ന് കോരി എടുക്കുന്ന കുടിവെള്ളം തീയിട്ടാൽ ആളിക്കത്തും; സംഭവം കൊല്ലത്ത്

  • 30/03/2023

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിലെ സുജീഷിന്റെ വീട്ടിൽ നടക്കുന്നത് അവിശ്വസനീയമായ കാഴ്ചയാണ്. കിണറ്റിൽ നിന്ന് കോരി എടുക്കുന്ന കുടിവെള്ളം തീയിട്ടാൽ ആളിക്കത്തും. ഈ അവസ്ഥ തുടങ്ങിയിട്ട് രണ്ടര വർഷം പിന്നിടുന്നു. ഇത് സംബന്ധിച്ച് കുടുംബം പരാതി പറഞ്ഞ് മടുത്തു. യാതൊരു ഫലവുമുണ്ടായില്ല. 

'2021 ലാണ് ഇതാദ്യമായി ഉണ്ടാകുന്നത്. അന്നേ ഞങ്ങക്ക് മനസ്സിലായി. ഏതോ പമ്പിൽ നിന്നുള്ള ലീക്കാണെന്ന്. അല്ലാതെ ഇങ്ങനെ വരാൻ സാധ്യതയില്ലല്ലോ. അങ്ങനെ ഞങ്ങൾ പരാതി കൊടുത്തു. ഹെൽത്തിൽ അറിയിക്കുകയും ചെയ്തു. ആ ടെസ്റ്റിൽ മനസ്സിലായി ഇതിനകത്ത് ഡീസലിന്റെയോ പെട്രോളിന്റെയോ സാന്നിധ്യമുണ്ടെന്ന്'- കുടുംബം പറഞ്ഞു.

സുജീഷിന്റെ വീട്ടിൽ മാത്രമല്ല അയൽവാസികളുടെ കിണറിലും ചിലപ്പോൾ വെള്ളം ഇന്ധനമായി മാറുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളമൊഴിച്ചാൽ സാധാരണ ഗതിയിൽ തീ കെടേണ്ടതാണ്. പക്ഷേ ഇവിടെ മറിച്ചാണ് സംഭവിക്കുന്നത്. ഓരോ തുള്ളി വെള്ളം ഒഴിക്കും തോറും തീ ആളിക്കത്തുകയാണ്.

ഇതിന് പിന്നിലെ ശാസ്ത്രീയതയെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നിരവധി കാരണങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഇതിൽ പരിഹാരം കാണേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. ഈ വിഷയത്തിൽ അടി പരിഹാരം ഉണ്ടാകേണ്ടതുമായി ഉണ്ട്. കാരണം കുടിക്കാനുള്ള വെള്ളമാണ് ഇങ്ങനെ നിന്ന് കത്തുന്നത്.

Related News