അരുവിക്കര കൊലപാതകം: ഭാര്യയെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയത് സാമ്പത്തിക പ്രശ്നങ്ങൾ കാരണം

  • 31/03/2023

തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും സര്‍ക്കാര്‍ ജീവനക്കാരന്‍ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്ബത്തിക പ്രശ്നങ്ങളെന്ന് പൊലീസ്. ഹയര്‍സെക്കന്‍ഡറി അധ്യാപികയായ മുംതാസ്, അമ്മ സഹീറ എന്നിവരാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


അലി അക്ബറിന്റെ സാമ്ബത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് രണ്ട് കോടിയോളം രൂപയുടെ സാമ്ബത്തിക ബാധ്യതയുണ്ടായിരുന്നു. പരിചയക്കാര്‍ക്ക് ജാമ്യം നിന്നും പണം കടം കൊടുത്തത് തിരിച്ചുകിട്ടാത്തതുമാണ് ഇയാള്‍ക്ക് വിനയായത്.

ജാമ്യം നിന്ന പലരും ഇയാളെ വഞ്ചിച്ചു. അതോടെ ഇയാള്‍ വലിയ കടക്കാരനായെന്നും പൊലീസ് പറയുന്നു. ജാമ്യം വാങ്ങിയവര്‍ തിരിച്ചടവ് മുടക്കിയതോടെ ഇയാളുടെ ശമ്ബളത്തില്‍ പണം പിടിക്കാന്‍ തുടങ്ങി. അടുത്ത മാസം വിരമിക്കാനിരിക്കുമ്ബോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളെയും ഇത് ബാധിക്കും. അതിന് പുറമെ സഹപ്രവര്‍ത്തകരില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങിയിരുന്നു.

കടബാധ്യത തീര്‍ക്കാനായി വീടും സ്ഥലവും വില്‍ക്കാന്‍ ഇയാള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഈ ആവശ്യം മുംതാസും സഹീറയും എതിര്‍ത്തതോടെ അലി അക്ബറിന് ഇവരോട് പകയായി. ഇതോടൊപ്പം ദാമ്ബത്യ ജീവിതത്തിലെ അസ്വരാസ്യങ്ങളും കൊലയിലേക്ക് നയിച്ചു. ഭാര്യ ഇയാള്‍ക്കെതിരെ കുടുംബകോടതിയില്‍ പരാതി നല്‍കിയിരുന്നു. അന്തര്‍മുഖനായിരുന്നു അലി അക്ബറെന്നും നാട്ടുകാര്‍ പറയുന്നു. അധികമാരോടും ഇടപഴകില്ല. ജോലി കഴിഞ്ഞാല്‍ ഏറെ സമയവും വീട്ടിനുള്ളില്‍ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ദുരൂഹത നിറഞ്ഞ സ്വഭാവമായിരുന്നു ഇയാള്‍ക്കെന്നും നാട്ടുകാര്‍ പറയുന്നു.

തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ സീനിയര്‍ സൂപ്രണ്ട് വൈ.അലി അക്ബര്‍. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് മുംതാസ്. ഇവര്‍ക്ക് പത്താം ക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. മകളുടെ മുന്നില്‍വെച്ചായിരുന്നു അക്ബറിന്റെ ക്രൂരകൃത്യം.

Related News