മരണകാരണം ഭർതൃ വീട്ടിലെ മാനസിക പീഡനം; അനുപ്രിയയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റിൽ

  • 02/05/2023

തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വീട്ടില്‍ നിന്നും കണ്ടെടുത്ത കത്ത്. അനുപ്രിയയുടെ റൂമില്‍ നിന്നാണ് പൊലീസ് ആറ് പേജുള്ള കത്ത് കണ്ടെത്തിയത്. ഭര്‍ത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള കാര്യങ്ങളാണ് ആറ് പേജ് കത്തില്‍ പറയുന്നത്.


ഗര്‍ഭം അലസിയതിന് പിന്നാലെയാണ് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം സഹികെടുന്ന നിലയിലെക്ക് എത്തിയതെന്നും കത്തില്‍ വിവരമുണ്ട്. ഗര്‍ഭിണിയായ അനുപ്രിയക്ക് അബോര്‍ഷന്‍ ആയതോടെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ മാനസികമായി ഉപദ്രവിച്ചുവെന്നാണ് കത്തില്‍ പറയുന്നത്.

ഭര്‍ത്താവിനെ അനുപ്രിയ ഇക്കാര്യം അറിയിച്ചു. എന്നാല്‍ ഭര്‍ത്താവും അബോര്‍ഷന്‍റെ പേരില്‍ അനുപ്രിയയെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു. ഇതോടെ അനുപ്രിയ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. പിന്നാലെയാണ് അനുപ്രിയ ജീവനൊടുക്കിയതെന്നാണ് വ്യക്തമാകുന്നത്.

Related News