മദ്യപിച്ചെത്തി ബഹളം, വീട്ടമ്മ ഭര്‍ത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു

  • 04/05/2023

കൊല്ലം: കടയ്ക്കലില്‍ വീട്ടമ്മ ഭര്‍ത്താവിനെ അടിച്ചുകൊന്നു. കടയ്ക്കല്‍ വെള്ളാറവട്ടം സ്വദേശി സജുവാണ് മരിച്ചത്. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്‍വെട്ടി കൊണ്ടാണ് സജുവിനെ അടിച്ചത്.


ഒന്നര വര്‍ഷമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. താന്‍ താമസിക്കുന്നിടത്തെല്ലാം വന്ന സജു വഴക്കുണ്ടാക്കുന്നതിനാല്‍, പ്രിയങ്ക വാടക വീടുകള്‍ മാറുന്നത് പതിവായിരുന്നു.

ഇന്നും സജു മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കിടുകയായിരുന്നു. തുടര്‍ന്ന മണ്‍വെട്ടി കൊണ്ട് പ്രിയങ്ക സജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. നാട്ടുകാര്‍ സജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Related News