എഐ ക്യാമറയിലെ അഴിമതി ആരോപണം: വിജിലന്‍സ് അന്വേഷണം പേരിന് മാത്രം

  • 06/05/2023

തിരുവനന്തപുരം: എഐ ക്യാമറ സംബന്ധിച്ച അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം പേരിന് മാത്രം. പദ്ധതിയുടെ ഉപകരാറുകളെ കുറിച്ചും സ്വാകാര്യ കമ്ബനികളെ കുറിച്ചും വിജിലന്‍സ് പരിശോധിക്കില്ല. മോട്ടോര്‍ വാഹനവകുപ്പിന്‍റെയും കെല്‍ട്രോണിന്‍റെയും ഇടപാടുകള്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണോയെന്നാണ് പരിശോധന. മുഖ്യമന്ത്രി മൗനം തുടരാന്‍ കാരണമായ വിജിലന്‍സ് അന്വേഷണം പേരിന് മാത്രമാണ്.


സെഫ്സ് കേരള പദ്ധതിയില്‍ മുന്‍ ഗതാഗത ജോയിന്‍റ് കമ്മീഷണര്‍ രാജീവ് പുത്തലത്ത് നടത്തിയതായി പറയുന്ന ക്രമക്കേടുകളിലാണ് വിജിലന്‍സ് അന്വേഷണം. പരാതികളില്‍ ഒന്നു മാത്രമാണ് എഐ ക്യാമറ ഇടപാട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണും ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നതാകും പ്രാഥമിക പരിശോധന. ക്യാമറ കരാറില്‍ പിഴവുണ്ടായിരുന്നോ, കരാര്‍ ഒപ്പുവയ്ക്കുമ്ബോള്‍ ഉയര്‍ന്ന നിരക്ക് അംഗീകരിക്കുകയായിരുന്നോ, കെല്‍ട്രോണിന് ഉപകരാര്‍ നല്‍കാന്‍ അധികാരമുണ്ടായിരുന്നോ എന്നത് വരെ മാത്രമാകും പരിശോധന. ഈ പ്രാഥമിക പരിശോധനയാണ് സര്‍ക്കാരും സിപിഎമ്മും വലിയൊരു അന്വേഷണമായി ചിത്രീകരിക്കുന്നത്. എന്നാല്‍ 232 കോടിയുടെ ഇടപാടില്‍ ഓരോ ദിവസവും പുറത്തുവരുന്നത് ഈ പരിധിക്കറുപ്പത്തേക്കുള്ള വിവരങ്ങളാണ്.

ഗതാഗതവകുപ്പിലെ കരാറുകളിലൂടെമാത്രം പ്രസാഡിയോയ്ക്കുണ്ടായത് അമ്ബരിപ്പിക്കുന്ന വളര്‍ച്ചതാണ്. ഇത്തരത്തില്‍ സ്വകാര്യ കമ്ബനികളുടെ ഇടപാടുകളോ, കരാര്‍ മറിച്ചു നല്‍കലോ ഒന്നും വിജിലന്‍സ് പരിധിയിലേക്ക് വരില്ല. പദ്ധതി സുതാര്യമായിരുന്നില്ലെന്ന അല്‍-ഹിന്ദ എന്ന കരാറില്‍ നിന്നും പിന്മാറിയ കമ്ബനി വ്യവസായ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. മറ്റൊരു കമ്ബനി ലൈറ്റ് മാസ്റ്റര്‍ ലൈറ്റസിന്‍െറ എംഡി അഴിമതി ആരോപണവും പരസ്യമായി ഒന്നയിച്ചു. ഒരു ഉദ്യോഗസ്ഥരുടെ ഇടപെല്‍ ഉണ്ടോയെന്നതിനുപ്പുറം മറ്റൊരു അന്വേഷണത്തിലേക്ക് വിജിലന്‍സിന് കടക്കാന്‍ കഴിയില്ല. പരാതി നല്‍കി സംഘടന പിന്‍മാറുകയും ചെയ്തു. മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറി. ഈ രേഖകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

Related News