കെട്ടി പൊക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതണ്ട; വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി

  • 06/05/2023

തിരുവനന്തപുരം: സര്‍ക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. സര്‍ക്കാരിന്‍്റെ രണ്ടാം വര്‍ഷത്തിന്‍്റെ നിറം കെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജനങ്ങള്‍ക്ക് ഭരണത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്ബരാഗത ഫയല്‍ നീക്ക രീതികള്‍ മാറി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതില്‍ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്‍്റെ പൊതുവായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ അതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. ജനങ്ങളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്ബത്തികമായി വലിയ ശേഷിയില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ അതിന്‍്റെ പേരില്‍ പക്ഷെ ഒരു വികസന പ്രവര്‍ത്തനവും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി എഫിന്‍്റെ ദുസ്ഥിതിയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യു.ഡി.എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021 ല്‍ എന്തൊക്കെ കോലാഹലങ്ങളായിരുന്നു? എന്നിട്ട് എന്തു സംഭവിച്ചു? ജനങ്ങള്‍ ഒന്നാകെ കൂടെ നിന്നു എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 2021 ല്‍ സര്‍ക്കാര്‍ വന്ന് ആഴ്ച്ചകള്‍ കഴിഞ്ഞില്ല, അതിനു മുന്നേ എതിര്‍പ്പ് ഉയര്‍ത്തി. എല്ലാ വികസനങ്ങളും തടയുകയെന്നതില്‍ ബി.ജെ.പിയും യു.ഡി.എഫും ഒരേ മാനസികാവസ്ഥയില്‍ ആണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങള്‍ ഉന്നയിക്കുക ഒന്നും ഏല്‍ക്കുന്നില്ല. യു.ഡി എഫ് സംസ്ക്കാരത്തിലല്ല എല്‍.ഡി.എഫ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News