എലത്തൂര്‍ തീവയ്പ് കേസ്: പ്രതി ഷാരൂഖ് സേഫിയുടെ കസ്റ്റഡി കാലാവധി നീട്ടി

  • 09/05/2023

കോഴിക്കോട്: എലത്തൂര്‍ തീവയ്പ് കേസ് പ്രതി ഷാരൂഖ് സേഫിയുടെ കസ്റ്റഡി കാലാവധി നീട്ടി. അടുത്ത വെളളിയാഴ്ച വരെയാണ് എന്‍ ഐ എ കസ്റ്റഡി നീട്ടിയത്. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന അന്വേഷണ ഏജന്‍സിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ദേശീയ അന്വേഷണ ഏജന്‍സി സംഘം ഷൊര്‍ണൂരില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നു. പെട്രോള്‍ പമ്ബിലും റെയില്‍വെ സ്റ്റേഷനിലും അടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.


എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്നു പേരുടെ മരണത്തിനും 9 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയായ ട്രെയിന്‍ തീവയ്പ് കേസിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.

കേസില്‍ യുഎപിഎ നിയമം അടക്കം കുറ്റം ചുത്തി കേസെടുത്തിരുന്നു. ആക്രമണം നടത്തിയ ഷാരൂഖ് സെയ്ഫി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുടെയും വ്യക്തികളുടെയോ സ്വാധീനമുണ്ടോ, അന്തര്‍സംസ്ഥാന ഗൂഢാലോചന നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Related News