വയോധികക്ക് നേരെ മുഖംമൂടി അക്രമണം; അജ്ഞാതന്‍ കമ്ബിപ്പാരകൊണ്ട് തലയിലും കാലിലും അടിച്ചു

  • 09/05/2023

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികക്ക് നേരെ മുഖംമൂടി അക്രമണം. ഇന്ന് പുലര്‍ച്ചെ 6 ന് അജ്ഞാതന്‍ കമ്ബിപ്പാരകൊണ്ട് വയോധികയുടെ തലയിലും കാലിലും അടിച്ചു. കാലിലെ എല്ല് പൊട്ടി. പാല്‍ സാസൈറ്റിയില്‍ പാല്‍ എത്തിച്ച്‌ മടങ്ങിയ 63 വയസുളള അമ്ബിളിയ്ക്കു നേരെയാണ് ആക്രമണം. കറുത്ത ഷര്‍ട്ടും പാന്‍റും ധരിച്ച്‌ കറുത്ത തുണികൊണ്ട് മുഖം മറച്ചുമാണ് അക്രമി അമ്ബിളിയെ ആക്രമിച്ചത്.


അമ്ബിളിയുടെ വീടിന് മുന്നിലായിരുന്നു ആക്രമണം. ആദ്യം തലക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ അമ്ബിളിയുടെ കാല്‍ കമ്ബിപ്പാരക്ക് അടിച്ചൊടിച്ച്‌ മര്‍ദ്ദിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അമ്ബിളിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ അമ്ബിളിക്ക് ശസ്ത്രക്രിയ നടത്തി. ആക്രമണ കാരണം വ്യക്തമല്ല.

Related News