സെക്രട്ടറിയറ്റ് തീപിടിത്തം: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു

  • 09/05/2023

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടിത്തം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.


സെക്രട്ടേറിയറ്റില്‍ മൂന്നാം നിലയില്‍ മന്ത്രി പി രാജീവിന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയില്‍ രാവിലെ 7.55 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. ഫയലുകളെല്ലാം ഇ-ഫയലുകളായാണ് സൂക്ഷിക്കുന്നത് അതിനാല്‍ രേഖകളെല്ലാം സുരക്ഷിതമാണെന്ന് സംഭവത്തില്‍ മന്ത്രി പി രാജീവ് പ്രതികരിച്ചു.

തീപിടിത്തമുണ്ടായി 15 മിനിറ്റിനം ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. എസിയില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ മുറിയിലെ കര്‍ട്ടനും മേല്‍ക്കൂരയും കത്തിനശിച്ചു. സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസും കേസെടുത്തിട്ടുണ്ട്. ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Related News