കുടുംബവഴക്ക്, ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു

  • 09/05/2023

കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്ബാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം.


കമ്ബിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ ചന്ദ്രന്‍ ഭാര്യ മുത്തുവിനെ മര്‍ദിച്ച ശേഷം കമ്ബിവടി ഉപയോഗിച്ച്‌ വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു.

മെയ് അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ചന്ദ്രനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

Related News