പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്നില്ലെന്ന് കെ.മുരളീധരനും ടി ന്‍ പ്രതാപനും; ലീഡേഴ്സ് മീറ്റില്‍ വികാരനിര്‍ഭര രംഗങ്ങള്‍

  • 10/05/2023

സുല്‍ത്താന്‍ബത്തേരി: കെപിസിസി ലീഡേഴ്സ് മീറ്റില്‍ വികാരനിര്‍ഭര രംഗങ്ങള്‍. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ.മുരളീധരനും ടി ന്‍ പ്രതാപനും പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ നെറ്റിപ്പട്ടമാണ് മുരളീധരന്‍ എന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. യുദ്ധമുഖത്ത് പടവാള്‍ ഉറയിലിടുന്ന നേതാവിന്‍റെ മകനല്ലെന്ന് മുരളി ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.


ഇരുവരും തീരുമാനം തിരുത്തണമെന്ന് ബെന്നി ബെഹനാനും ആവശ്യപ്പെട്ടു. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന് ടി എന്‍ പ്രതാപന്‍ മറുപടി നല്‍കി.രാഹുല്‍ രാഹുല്‍ ഗാന്ധിക്ക് തീരുമാനം എടുക്കാമെന്ന് കെ മുരളീധരന്‍ മറുപടി നല്‍കി.

വയനാട്ടില്‍ നടക്കുന്ന കെപിസിസിയുടെ ലീഡേഴ്സ് മീറ്റില്‍ കടുത്ത വിമര്‍ശനങ്ങള്‍ തുടരുകയാണ്. സംഘടന സംവിധാനം ദുര്‍ബലമെന്നും കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നു. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി മറുപടി നല്‍കി.പാര്‍ട്ടി പുനസംഘടന വേഗത്തിലാക്കാന്‍ തീരുമാനമായി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണ് നേതാക്കള്‍ക്കിടയിലെ എതിര്‍പ്പുകള്‍ പരിഹരിക്കുന്നത്. ഇന്നലെ രാത്രി കേരളത്തില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേര്‍ന്നുള്ള യോഗവും ഉണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഇന്ന് ചര്‍ച്ചചെയ്യും

Related News