ഒപി ബഹിഷ്‌കരിച്ചുള്ള സമരം പിന്‍വലിച്ചതായി കെജിഎംഒഎ

  • 11/05/2023

തിരുവനന്തപുരം: ഒപി ബഹിഷ്‌കരിച്ചുള്ള സമരം പിന്‍വലിച്ചതായി കെജിഎംഒഎ. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.


നാളെ മുതല്‍ ഒപി ഡ്യൂട്ടിയില്‍ പ്രവേശിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. തീരുമാനങ്ങള്‍ നടപ്പാകും വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്നും കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കും. കൊട്ടാരക്കരയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

Related News