ഇന്‍ഫോപാര്‍ക്കില്‍ തീപിടുത്തം, ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയം

  • 13/05/2023

കൊച്ചി: കൊച്ചി ജിയോ ഇന്‍ഫോപാര്‍ക്കില്‍ തീപിടുത്തം. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള കിന്‍ഫ്രാ പാര്‍ക്കിനുള്ളിലാണ് കന്പനി. പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.


നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കെട്ടിടത്തില്‍ നിന്ന് ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് നിയന്ത്രിച്ചു. പൂര്‍ണമായി അണക്കാനായിട്ടില്ല.

കൂടുതല്‍ അഗ്നി രക്ഷ യൂണിറ്റുകളെത്തിയിട്ടുണ്ട്. 15 യൂണിറ്റുകള്‍ സ്ഥലത്തെത്തി. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയില്‍'ഇപ്പോഴും തീയുണ്ട്. തീ അണക്കാന്‍ ശ്രമം തുടരുകയാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related News