ജനവിധി അംഗീകരിച്ച്‌ ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും: കെ സുരേന്ദ്രന്‍

  • 13/05/2023

കോഴിക്കോട്: കോണ്‍ഗ്രസ് ഇനിയെങ്കിലും ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീനെ കുറ്റം പറയരുതെന്നും കര്‍ണാടകയിലെ ജനവിധി അംഗീകരിച്ച്‌ ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് തോറ്റാല്‍ അവര്‍ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറുള്ളത് ഇനിയെങ്കിലും കോണ്‍ഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നായും സുരേന്ദ്രന്‍ പറഞ്ഞു.


സിറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. എങ്കിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച 36 ശതമാനം വോട്ട് നിലനിര്‍ത്താനായി. എന്നാല്‍ ജെഡിഎസിന് 18 ശതമാനം വോട്ട് ഉണ്ടായിരുന്നത് 13 ശതമാനമായി കൂപ്പുകുത്തി. ജെഡിഎസിന്റെയും എസ്ഡിപിഐയുടേയും വോട്ട് സമാഹരിക്കാനായത് കൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ശതമാനം വോട്ട് വിഹിതം കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മുസ്‌ലിം സംവരണവും പിഎഫ്‌ഐ പ്രീണനവും ഉയര്‍ത്തിയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഇത്തരം നെഗറ്റീവ് പ്രചരണത്തെ പ്രതിരോധിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ഇനിയെങ്കിലും പിഎഫ്‌ഐ അജണ്ട നടപ്പിലാക്കാതെ കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related News