കേരളത്തിലെ സിപിഎം നയം, ബിജെപിയുമായുള്ള അന്തര്‍ധാര നയം: കെ സുധാകരൻ

  • 14/05/2023

കണ്ണൂര്‍: കേരളത്തിലെ സിപിഎം നയം, ബിജെപിയുമായുള്ള അന്തര്‍ധാര നയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴാണ് കെ സുധാകരന്റെ പരാമര്‍ശം. ദേശീയ തലത്തില്‍ സിപിഎം ബിജെപിയെ എതിര്‍ക്കുമ്ബോള്‍ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നു.


നീതി പൂര്‍വമായ ജുഡീഷ്യല്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സി പി എമ്മുമായി ബിജെപി കേരളത്തില്‍ ബന്ധമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തെളിവു സഹിതം ചെന്നിത്തലയും സതീശനും പുറത്തു വിടുമ്ബോളും ഒരു ഇഡിയും വരുന്നില്ല. 

ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജന്‍സികള്‍ വന്നത്. പിണറായിക്കെതിരെ ഇ ഡി വന്നില്ലെന്നു മാത്രമല്ല ലാവ്‌ലിന്‍ കേസ് 33തവണ മാറ്റി വെച്ചു. പിണറായിക്ക് വേണ്ടി ബിജെപി സുപ്രീം കോടതിയില്‍ വരെ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുധാകരന്‍ പറഞ്ഞു.

Related News