പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ

  • 14/05/2023


ഇടുക്കി: ഇടുക്കിയില്‍ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ.  സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ 58കാരനായ രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. 

ഹോസ്റ്റൽ പരിസരം ശുചീകരിക്കുന്നതിന് വേണ്ടിയാണ് പ്രതി 14 വയസ്സുകാരനെ വിളിച്ചുവരുത്തിയത്. ശുചീകരണത്തിന് വന്ന മറ്റ് ആളുകൾ പോയ ശേഷം ഹോസ്റ്റലിന് സമീപത്തെ പൊന്തക്കാട്ടിൽ എത്തിച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാനസിക ബുദ്ധിമുട്ട് മൂലം കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. 

എന്നാല്‍ കഴിഞ്ഞ ദിവസം പള്ളികളിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂളിൽ ക്ലാസുകൾ നയിച്ച അധ്യാപകർ ഇത്തരം അക്രമങ്ങള്‍ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെ കുട്ടി അമ്മയോട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് അടിമാലി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ തൊടുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Related News