കേരളത്തില്‍ വീണ്ടും ചൂട് കൂടുന്നു, സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്

  • 14/05/2023

തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും ചൂട് കൂടുന്നു. ഇന്ന് സംസ്ഥാനത്ത് താപനില ഉയരും. കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 °C - 3 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള വായുവും കാരണം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.


മലയോര പ്രദേശങ്ങള്‍ ഒഴികെ, ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. കോട്ടയത്ത് ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നും മുന്നറിയിപ്പ്.

Related News