ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് രമേശ് ചെന്നിത്തല; തള്ളി റോഷി അഗസ്റ്റിന്‍

  • 15/05/2023

കോട്ടയം : കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എല്‍ഡിഎഫിന് ഒപ്പം ഉറച്ച്‌ നില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.


'യുഡിഎഫിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം. തല്‍ക്കാലം എല്‍ഡിഎഫില്‍ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓ‍ര്‍മ്മിക്കണം'.

ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതില്‍ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാല്‍ വല്ലതാണെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍.

Related News