സംസ്ഥാനത്ത് കൊടും ചൂടിന് ശമനമില്ല

  • 18/05/2023

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ശമനമില്ല. സാധരണയേക്കാള്‍ താപനില ഉയര്‍ന്ന നിലയിലാണ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത.


ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗ സമാന സാഹചര്യവും അതിനൊപ്പം മോക്ക ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവും സംസ്ഥാനത്ത് ചൂട് കൂടാന്‍ കാരണമാണ്. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാലും ചൂട് രൂക്ഷമായി അനുഭവപ്പെടും.

അതേസമയം ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു.

Related News