നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ നീക്കം

  • 18/05/2023

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ നീക്കം. തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചു. എംഎല്‍എമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.


സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ ആരോപിക്കുന്നു.

എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.

Related News