റോഡ് ക്യാമറ വിവാദം: ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് മന്ത്രി പി രാജീവ്, റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു

  • 19/05/2023

തിരുവനന്തപുരം: റോഡ് ക്യാമറ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ഇടപാടിനെക്കുറിച്ച്‌ അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. ആരോപണങ്ങളില്‍ കഴമ്ബില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാര്‍. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണെന്നും ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പൂര്‍ണമായും സുതാര്യമായാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്.

കെല്‍ട്രോണും എസ്‌ആര്‍ഐടിയുമായാണ് കരാര്‍. അതില്‍ ഉപകരാറുകാരുടെ പേരുകള്‍ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ്. ഭാവിയില്‍ പദ്ധതി നടപ്പിലാക്കുമ്ബോള്‍ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെല്‍ട്രോണിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്ന് മന്ത്രി പറഞ്ഞു.

Related News