ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, കാല്‍ അറ്റ് തൂങ്ങിയ നിലയിൽ

  • 19/05/2023

പാലക്കാട്: അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്ബാറ ഊരിലെ വീരമ്മയ്ക്കാണ് കാലില്‍ വെട്ടേറ്റത്. വീട്ടില്‍ ഉറങ്ങുകയായിരുന്നു വീരമ്മ. രാത്രി 11 ന് മദ്യപിച്ച്‌ വീട്ടിലെത്തിയ ഭര്‍ത്താവ് ശെല്‍വന്‍ ആയുധം ഉപയോഗിച്ച്‌ വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.


ആക്രമണത്തില്‍ വീരമ്മയുടെ കാല്‍ അറ്റ് തൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്. കുടുംബ പ്രശ്നം തന്നെയാണ് അക്രമണത്തിന് കാണമെന്നാണ് പ്രാഥമിക നിഗമനം.

ആദ്യം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ഷോളയൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Related News