രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്

  • 20/05/2023

തിരുവനന്തപുരം: വിവാദപരമ്ബരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് മൂന്നാം വര്‍ഷത്തിലേക്ക്. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് വാര്‍ഷികം. അതേസമയം, വടക്ക് മുതല്‍ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിര്‍മ്മാണം അടക്കം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.


ചരിത്രമായ ഭരണത്തുടര്‍ച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വര്‍ണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സര്‍ക്കാരിന്‍റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വര്‍ഷം പിന്നിടുമ്ബോഴും 2021 ലെ വിജയത്തിന്‍്റെ ഹാംഗ് ഓവര്‍ മാറാതെ സര്‍ക്കാര്‍. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്ബോള്‍ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്.

ഒരു വശത്ത് പഴയ വീര്യം പറഞ്ഞ് ക്രുദ്ധനായും മറുവശത്ത് മൗനം തുടര്‍ന്നുമുള്ള പിണറായി പ്രതിരോധം നേരിടുന്നത് വന്‍ വിമര്‍ശനമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങള്‍. മകന്‍്റെ ഭാര്യാപിതാവിന്‍്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോള്‍ റോഡിലെ ക്യാമറ വിവാദത്തിന്‍്റെ ഫോക്കസ്. അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലാത്തത് സര്‍ക്കാറിനെ സംശയ നിഴലിലാക്കുന്നു.

Related News