ജില്ലാ ആശുപത്രിയില്‍ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച്‌ നശിപ്പിച്ചു

  • 21/05/2023

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച്‌ നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്.


2021 മാര്‍ച്ച്‌ മൂന്നിനാണ് സംസങ് കമ്ബനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്. അതേ വര്‍ഷം ഒക്ടോബര്‍ 21നാണ് എലികടിച്ച്‌ എക്സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരന്‍ സൂപ്രണ്ടിനെ അറിയിക്കുന്നത്. ഒരുപ്രാവശ്യം പോലും ഉപയോഗിക്കാത്ത എക്സറേ യൂണിറ്റാണ് അധികൃതരുടെ അലംഭാവത്തില്‍ നശിച്ചത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

അന്വേഷണത്തിലാണ് എലി കടിച്ചതിനെ തുടര്‍ന്നാണ് എക്സറേ യൂണിറ്റ് നശിച്ചത് എന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ അധികൃതരുടെ വീഴ്ചയെക്കുറിച്ച്‌ പരാമര്‍ശമില്ല. എലി കരണ്ട ഉപകരണം നന്നാക്കാന്‍ 30 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്ബനിയും തമ്മിലുള്ള കരാര്‍ പ്രകാരം ഉപകരണത്തിന്‍്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്.

Related News