ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം

  • 23/05/2023

കാസര്‍കോട്: ചെന്നൈ- മംഗളൂരു ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി. ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്ക് പോവുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.


ചെന്നൈ -മംഗളൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍വച്ച്‌ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാള്‍ തലശേരിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് ഫോട്ടോ പുറത്തുവിട്ടത്. ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തിയെക്കുറിച്ച്‌ അറിയുന്നവര്‍ വിവരം നല്‍കണമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

Related News