പാലക്കാട്: പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറില്‍ നിന്ന് പണമടക്കമുള്ളവ വിജിലൻസ് കണ്ടെടുത്തു. പാലക്കയം വിലേജ് ഓഫീസിലും മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയിലും പരിശോധന അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. മണ്ണാര്‍ക്കാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേൻ, പടക്കങ്ങള്‍, കെട്ടുക്കണക്കിന് പേനകള്‍ എന്നിവയാണ് കണ്ടത്തിയത്. സുരേഷ് കുമാറിന്‍റെ മുറിയില്‍ നിന്ന് കണ്ടെത്തിയ നാണയത്തുട്ടുകള്‍ മാത്രം 9000 രൂപ വരും. മുറിയില്‍ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?