ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 24/05/2023

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് അടക്കം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.


ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രികളില്‍ ഹാജരാക്കുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളിടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സില്‍ എല്ലാവശങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഇന്ന് വന്ദനയുടെ വീടു സന്ദര്‍ശിക്കും. വൈകീട്ട് അഞ്ചുമണിയോടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിലെത്തുക. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.

Related News