സെക്സ് ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണി; ഹണിട്രാപ്പിലൂടെ പണം കവർന്ന യുവതിയും സുഹൃത്തും അറസ്റ്റില്‍

  • 25/05/2023


കൊച്ചി: ഹണിട്രാപ്പിലൂടെ പണം കവർന്ന സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ്‌ എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്‌. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ്‌ പണം തട്ടിയത്‌.

യുവാവിനെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയായിരുന്നു. രണ്ടാഴ്ത മുൻപാണ് യുവാവിന് ശരണ്യ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്.  സ്ഥിരമായി സെക്സ് ചാറ്റുൾപ്പെടെ നടത്തിയിരുന്നു.​പിന്നീട് എറണാകുളം പള്ളിമുക്കിൽ വച്ച് നേരിൽകാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി . സ്ഥലത്തെത്തിയ യുവാവിനെ നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ശരണ്യയ്ക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേർ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എ.ടി.എം കാർഡും കവർച്ച ചെയ്യുകയുമായിരുന്നു,​

ഹെൽമെറ്റുകൊണ്ട്‌ മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന്‌ 4500 രൂപയും പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച്‌ ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിന്‍റെ 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. പിന്നീട് തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും വിളിച്ചുവരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. തുടര്‍ന്ന് 23-ന് 25,000 രൂപ നൽകണമെന്ന്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ യുവാവ് പോലീസിൽ പരാതി നൽകിയത്‌.

Related News