ഒഡിഷ ട്രെയിൻ ദുരന്തം; നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി, ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി

  • 02/06/2023

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റിൽ അറിയിച്ചു. അപകടത്തിൽ അമിത് ഷാ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു അപകടത്തിൽ ദുഖം രേഖപ്പെടുത്തി. ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക് സംഭവ സ്ഥലം സന്ദർശിക്കും.  

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബഹനാഗയിൽ ഉണ്ടായ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മൂന്നിന് സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചതായി ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു. 

കൂടാതെ, അപകടത്തിൽപ്പെട്ടവർക്കായി ഇന്നലെ രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നിലവിൽ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. നിലവിൽ, കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്തുന്നുണ്ട്.

Related News