10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം: സിഗ്നൽ സംവിധാനം പാളിയത് വീഴ്ച

  • 03/06/2023


ദില്ലി : ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം. ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. 

വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല.
കുവൈറ്റ് സിറ്റി: രണ്ടാമത് കുവൈറ്റ് ഓപ്പൺ ജൂനിയർ ബാഡ്മിൻ്റൺ മത്സരം ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മെയ് 26 ന് അബുഖലീഫ യിൽ നടന്നു. അണ്ടർ 11,14,17 വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 160 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.

ഇന്ത്യൻ അംബാസിഡർ ഡോ.ആദർശ് സ്വെയ്ക ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുവൈറ്റ് ബാഡ്മിൻ്റൺ പ്രസിഡൻ്റ് അലി അൽവാരി സമ്മാനദാനം നിർവഹിച്ചു. അണ്ടർ 17 വിഭാഗത്തിൽ നേഹയും ശ്രീഹരി യും, അണ്ടർ 14 വിഭാഗത്തിൽ വരുൺ ശിവ, അഡിസൺ, അന്വിത് കൗർ, എഞ്ജല ടോണി എന്നിവരും, അണ്ടർ 11 വിഭാഗത്തിൽ ലിയാഫെൻ, ജുവാന ജോബി എന്നിവരും വിജയികളായി.

Related News