ജാതക ദോഷത്തിന്റെ പേരിൽ ലൈംഗിക ബന്ധത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറി, യുവതിയുടെ ജാതകം പരിശോധിക്കാൻ ഹൈക്കോടതി

  • 03/06/2023

ദില്ലി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയെന്ന കേസില്‍ യുവതിയുടെ ജാതകം പരിശോധിക്കാൻ അലഹാബാദ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയിലാണ് നടപടി.


യുവതിക്ക് ചൊവ്വാ ദോഷമുണ്ടെന്നും അതുകൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നായിരുന്നു യുവാവിന്‍റെ വാദം. തുടര്‍ന്നാണ് കോടതി യുവതിക്ക് ചൊവ്വാദോഷം ഉണ്ടോയെന്ന് കണ്ടെത്താനായി ജാതകം പരിശോധിക്കാൻ നിര്‍ദ്ദേശം നല്‍കിയത്.

യുവതിയുടെ ജാതകം പരിശോധിച്ച്‌ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാൻ ലഖ്‌നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബ്രിജ് രാജ് സിംഗിന്‍റെ നേതൃത്തിലുള്ള ബെഞ്ച് ആണ് നിര്‍ദ്ദേശം നല്‍കിയത്.

യുവതിക്ക് ചൊവ്വാദോഷമായതിനാല്‍ വിവാഹം നടത്താനാകില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ചൊവ്വാ ദോഷമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. തുടര്‍ന്നാണ് ജാതകം പരിശോധിക്കാൻ കോടതി നിര്‍ദ്ദേശം നല്‍കിയത്.

Related News