പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍; ഇന്ത്യക്കാരായ അച്ഛനും മകനും കാനഡയില്‍ അറസ്റ്റില്‍

  • 04/06/2023

പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നത്തിയ ഇന്ത്യക്കാരായ അച്ഛനും മകനും കാനഡയില്‍ അറസ്റ്റില്‍. ഗുരുപ്രതാപ് സിങ് വാലിയ (56), സുമ്രിത് വാലിയ (24) എന്നിവരാണ് അറസ്റ്റിലായത്.


പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായ കേസിലെ അന്വേഷണമാണ് സ്ഥിരം കുറ്റവാളികളായ ഇവരെ കുടുക്കിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള മദ്യഷോപ്പില്‍ എത്തിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

കഞ്ചാവും കൊക്കൈനും മറ്റു ലഹരി ഉത്പ്പന്നങ്ങളും നല്‍കിയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്.

ഇവരുടെ വീട്ടില്‍ നിന്ന് 975 ഗ്രാം കൊക്കൈന്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ശേഖരിച്ചിരുന്ന കമ്ബ്യൂട്ടറും കണ്ടെടുത്തു.

Related News