ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രികര്‍ തല്ലിക്കൊന്നു

  • 06/06/2023

ബെംഗളുരു: ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രികര്‍ തല്ലിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് അക്രമം. രാമനഗര ജില്ലയിലെ കാരെക്കല്‍ പവൻ കുമാര്‍ നായക് എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. മൈസുരുവിലേക്കുള്ള പാതയിലെ ശേഷഗിരിഹള്ളി ടോള്‍ പ്ലാസയിലാണ് പവന്‍ ജോലി ചെയ്തിരുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കാര്‍ യാത്രക്കാരും പവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.


പവനും സുഹൃത്ത് മഞ്ജുനാഥയും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നത് വരെ കാത്തുനിന്ന ഇവര്‍ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. നാട്ടുകാരായ ആളുകള്‍ ഇടപെട്ടതിനേ തുടര്‍ന്നായിരുന്നു ടോള് പ്ലാസയിലെ വാക്കു തര്‍ക്കം അവസാനിപ്പിക്കാന്‍ അക്രമികള്‍ തയ്യാറായത്.

എന്നാല്‍ പവനോടുള്ള പക ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇയാളെ ഹോക്കി സ്റ്റിക്ക് വച്ച്‌ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് അക്രമികളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related News