പുതിയ സാമ്ബത്തിക-ജാതി സര്‍വേ കണക്കുകള്‍ പുറത്തുവിടാൻ സിദ്ധരാമയ്യ

  • 07/06/2023

ബംഗ്ലൂരു: ക‍ര്‍ണാടകത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെ നിര്‍ണായക നടപടികളിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ സാമ്ബത്തിക-ജാതി സര്‍വേ കണക്കുകള്‍ പുറത്തുവിടുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വര്‍ഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികള്‍ക്കാണ് സിദ്ധരാമയ്യ ഉറപ്പ് നല്‍കിയിരിക്കുന്നത്.


കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാര്‍ ജാതി സ‍ര്‍വേ നടത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ അവസാന കണക്കുകള്‍ പിന്നീട് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഏറ്റവുമവസാനം നടത്തിയ സര്‍വേയുടെ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇതനുസരിച്ച്‌ സംവരണം മാറ്റുന്ന കാര്യം ആലോചിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Related News