മദ്യസത്കാരത്തിനിടെ പെണ്‍കുട്ടി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും താഴെ വീണു മരിച്ച നിലയില്‍

  • 09/06/2023

മുംബൈ: മദ്യസത്കാരത്തിനിടെ പെണ്‍കുട്ടി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും താഴെ വീണു മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. 19 കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്.


സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ആണ്‍സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കെട്ടിടത്തിലായിരുന്നു മദ്യസത്കാരം നടന്നത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. മദ്യപാര്‍ട്ടിക്കിടെ പെണ്‍കുട്ടി അബദ്ധത്തില്‍ കാല്‍വഴുതി വീണതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടമരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്യസത്കാരത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Related News