കോണ്‍ഗ്രസ് നേതൃത്വത്തില്‍ വൻ അഴിച്ചുപണി; പിസി വിഷ്ണുനാഥിനും മന്‍സൂര്‍ അലി ഖാനും തെലങ്കാനയുടെ ചുമതല

  • 09/06/2023

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ വൻ അഴിച്ചുപണി. കേരളത്തില്‍ നിന്നുള്ള പിസി വിഷ്ണുനാഥിനും എഐസിസി സെക്രട്ടറി മന്‍സൂര്‍ അലി ഖാനും തെലങ്കാനയുടെ ചുമതല നല്‍കി. ഹരിയാന ദില്ലി സംസ്ഥാനങ്ങളുടെ ചുമതല എഐസിസി നേതാവ് ദീപക് ബാബരിയക്കാണ് നല്‍കിയിരിക്കുന്നത്.


ശക്തിസിങ് ഗോഹിലിനെ ഗുജറാത്ത് പിസിസി അധ്യക്ഷനായി നിയമിച്ചു. വി. വൈത്തിലിംഗം പുതുച്ചേരി പിസിസി അധ്യക്ഷനാവും. വര്‍ഷ ഗെയ്ക്‍‍വാദ് മുംബൈ ആര്‍സിസി അധ്യക്ഷയാകുമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കി.

Related News