മണിപ്പൂർ കലാപം: അസം മുഖ്യമന്ത്രിയെ ഇറക്കി പരീക്ഷണം

  • 10/06/2023

മണിപ്പൂർ കലാപം: അസം മുഖ്യമന്ത്രിയെ ഇറക്കി പരീക്ഷണം

ദില്ലി: മണിപ്പൂർ കലാപത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഗൂഢാലോചനയുൾപ്പെടെയുള്ള കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 6 കേസുകൾക്ക് പിന്നിലെ ഗൂഢാലോചനയും സിബിഐ അന്വേഷിക്കും. കൊൽക്കത്തയിൽ നിന്നുള്ള പ്രത്യേക സംഘത്തിൽ 10 ഉദ്യോഗസ്ഥരാണുള്ളത്. സർക്കാരിനെതിരെയുള്ള ഗൂഢാലോചനയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ബിരേൻസിംഗിനെതിരായ വികാരം ശക്തിപ്പെട്ടതോടെ വളരെ വിശദമായിത്തന്നെ അന്വേഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 

അതേസമയം, കലാപ മേഖലകളിലേക്ക് കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിനാണ് കേന്ദ്രത്തിന്റെ തീരുമാനം. കലാപം വിട്ടൊഴിയാതെ നിൽക്കുന്നതിനിടയിലാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്ന് മണിപ്പൂർ സന്ദർശിക്കുന്നത്. മണിപ്പൂരിൽ മാസങ്ങളായി നീണ്ടുനിൽക്കുന്ന കലാപത്തിന് ഇതുവരേയും ശമനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മണിപ്പൂരിലെത്തി ചർച്ച നടത്തിയിരുന്നു. 

എന്നാൽ മൂന്ന് ദിവസം മണിപ്പൂരിൽ ചർച്ച നടത്തിയെങ്കിലും കലാപം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷ എംഎൽഎമാർ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കലാപം ഒടുങ്ങാത്ത സാഹചര്യം കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രിയെ ഇറക്കിയുള്ള പരീക്ഷണത്തിന് കേന്ദ്രം തയ്യാറായത്. ഹിമന്ദ ബിശ്വ ശർമ മണിപ്പൂരിലെത്തി ചർച്ച നടത്തും. മുഖ്യമന്ത്രി ബിരേൻ സിംഗുമായും കൂടിക്കാഴ്ച്ച നടത്തും.

Related News